ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.ലോകസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം നിലനിര്‍ത്തിയ എന്‍ഡിഎയുടെ വന്‍ വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമാണിത്.
ജമ്മുകശ്മീര്‍ സംബന്ധിച്ച സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം മുതല്‍ സമ്പദ് വ്യവസ്ഥ വരെയുള്ള നിരവധി വിഷയങ്ങളെ മോദി പ്രസംഗത്തില്‍ പരാമര്‍ശിക്കുമെന്നാണ് വിലയിരുത്തല്‍. ആര്‍ട്ടിക്കിള്‍ 370,മുത്വലാഖ് നിയമം,ജമ്മു കശ്മീരിന്‍രെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സമീപകാല സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷ. ആഘോഷങ്ങള്‍ കണക്കിലെടുത്ത് കരസേനയും ബിഎസ്ഫും അതിര്‍ത്തിമേഖലയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗം ടെലിവിഷനില്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം ഇന്റര്‍നെറ്റിലും ദൂരദര്ശന്, ലോകസഭാ ടിവി രാജ്യസഭാ ടിവി തുടങ്ങിയവയിലും പ്രക്ഷേപണം ചെയ്യും. ഒപ്പം പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റായ narendramodi.in ലും പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.