India

രാജ്യം ഇന്ന് 73-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കും

ന്യൂഡല്‍ഹി:ഇന്ന് ഭാരതത്തിന്റെ 73 -)മത് സ്വാതന്ത്ര്യ ദിനം. വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തുടങ്ങും.

കശ്മീര്‍ പുനസംഘടനയടക്കമുള്ള സമീപകാല വിഷയങ്ങള്‍ കാരണം അതീവ ജാഗ്രതയിലാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്.

ന്യൂഡല്‍ഹിയിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കശ്മീര്‍ പുനസംഘടനയുടെ പശ്ചാത്തലത്തില്‍ സംഘര്‍ശ സാധ്യത കണക്കിലെടുത്ത് ന്യൂഡല്‍ഹിയിലെ വിമാനത്താവളങ്ങളും , മെട്രോയും, റെയില്‍വേ സ്റ്റേഷനിലും പരിശോധന കര്‍ശനമാക്കി.

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് ഒരൊറ്റ രാജ്യമെന്ന സങ്കല്‍പ്പത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് പറയുക എന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്.

കശ്മീര്‍ പുനസംഘടനെത്തുടര്‍ന്ന് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണണങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടിയ്ക്കായി കാതോര്‍ക്കുകയാണ് സ്വാതന്ത്ര്യ പുലരിയില്‍ ഭാരതം ആകമാനം.

സംസ്ഥാനത്തും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

593 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close