ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയതിലൂടെ രാജ്യമെങ്ങും ഒരു നികുതി കൊണ്ടുവരാന്‍ സാധിച്ചു..ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്കുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ പ്രശസ്തി ഉയരണമെങ്കില്‍ ജനങ്ങളുടെ ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെ സ്വാഭിമാനം ഉയര്‍ത്താന്‍ നമ്മുക്ക് സാധിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി എല്ലാ ഭാരതീയര്‍ക്കും ശുദ്ധജലം ലഭ്യമാക്കാന്‍ ജലജീവന്‍ പദ്ധതി ആരംഭിച്ചതായും ഈ പദ്ധതിയിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനങ്ങളും കേന്ദ്രവും ഈ പദ്ധതി ഒരുമിച്ച് ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.