ഷാര്‍ജ: വിദ്യാര്‍ഥിയെ ചെരുപ്പില്ലാതെ പൊരിയുന്ന വെയിലത്തു നിര്‍ത്തിയ അധ്യാപകന് പതിനായിരം ദിര്‍ഹം വിധിച്ച് കോടതി. ഷാര്‍ജ സ്കൂളിലെ സൂപ്പര്‍വൈസറായ അധ്യാപകനെതിരെയാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.
2018 മെയ് ഒമ്പതിന് കേസിനാസ്പദമായ സംഭവം നടന്നത്. ശിക്ഷാ നടപടിയെന്ന രീതിയിലാണ് അധ്യാപകന് 15കാരനായ വിദ്യാര്‍ഥിയെ വെയിലത്തു നിര്‍ത്തിയത്.
അധ്യാപകന്റെ നടപടി കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തിയാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേസ് സിവില്‍ കോടതിയിലേക്ക് മാറ്റി.
ഉച്ചസമയത്തെ പൊള്ളുന്ന വെയിലിലാണ് കുട്ടിയെ അധ്യാപകന് നിര്‍ത്തിയതെന്നും ചെരുപ്പു ചോദിച്ചപ്പോള്‍ അധ്യാപകന് കുട്ടികളുടെ മുമ്പില്‍ വച്ച് കുട്ടിയെ അപമാനിച്ചുവെന്നാണ് കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നത്.