കോഴിക്കോട്: മാഹിയില്‍ ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 44 ബോട്ടില്‍ മദ്യവും 20 കിലോ പാന്മസാലയും എക്സൈസ് സംഘം പിടികൂടി. ഏകദേശം 1470 പാക്കറ്റ് പാന്‍മസാലയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസും നടത്തിയ ,സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്നും കോഴിക്കോട് പോകുന്ന 56652 നമ്പര്‍ പാസഞ്ചര്‍ ട്രെയിനിലെ ബോഗിയിലാണ് പാന്മസാലയും മദ്യവും കണ്ടെത്തിയത്. എന്നാല്‍ ഇവ കടത്തിയ ആളെ സംബന്ധിച്ചോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ആര്‍പിഎഫ് എസ്ഐ കെ എം സുനില്‍ കുമാര്‍, പെഡ് കോണ്‍സ്റ്റബിള്‍ പിപി ബിനീഷ് , കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, ബിനു,കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന് തുടങ്ങിയവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.