തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്ന് ഡാമില്‍ നിന്ന് അധികജലം പുറത്തേയ്ക്ക് വിടുന്നത്.
ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 77.4 മീറ്ററാണ് ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് എന്നാല്‍ 79.25 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണശേഷി.
ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അധിക ജലം ചെറിയ തോതില്‍ പുത്തേയ്ക്ക് വിടുന്നത്. ജനങ്ങള്‍ ഒട്ടും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.