തിരുവനന്തപുരം: ശക്തമായ മഴയേ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 20 ഓളം അണക്കെട്ടുകളാണ് തുറന്നിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കക്കയം അണക്കെട്ടും, കുറ്റ്യാടി അണക്കെട്ടുമാണ് തുറന്നിരിക്കുന്നത്.
പത്തനംതിട്ടയില്‍ മണിയാര്‍ തടയണ, തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ഡാമും നേര്യമംഗലം ഡാമും തുറന്നിരിക്കയാണ്.
വയനാട് ജില്ലയിലെ കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നിവ തുറന്നിരിക്കയാണ്. അതിനു പുറമേ കണ്ണൂരിലെ പഴശ്ശി അണക്കെട്ടും തുറന്നിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ മംഗലം അണക്കെട്ട്, കാഞ്ഞിരംപുഴ അണക്കെട്ട് വാളയാര്‍ അണക്കെട്ട് എന്നിവ തുറന്നിട്ടുണ്ട്.
തൃശ്ശൂരില്‍ പെരിങ്ങള്‍കുത്ത് ഡാം എന്നിവയും ഇടുക്കിയില്‍ മാത്രം കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്ക, കല്ലാര്‍, പൊന്മുടി, ഇരട്ടയാര്‍ തുടങ്ങി ആറ് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.