ന്യൂഡല്‍ഹി: ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവതാരകന് ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനൊരുങ്ങി ഉത്തരഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്. ഇതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.
മോദി ട്രെയില്‍ ( മോദി പാത) എന്ന പേരിലാവും ട്രക്കിങ് റൂട്ട് വികസിപ്പിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍ വേഴ്സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും അവതാരകനും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.
ലോക പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ മാന്‍ വേഴ്സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി അതിഥിയായി എത്തിയ എപ്പിസോഡ് ആഗസ്റ്റ് 12ന് 9മണിക്കാണ് സംപ്രേഷണം ചെയ്തത്. സംപ്രേക്ഷണത്തിനു മുന്‍പേ തന്നെ പരിപാടിയുടെ ട്രെയിലര്‍ സമൂഹ മാദ്ധ്യമങ്ങള്‍ വൈറലായിരുന്നു.