തിരുവനന്തപുരം: 73-)ം സ്വാതന്ത്ര്യ ദിനം കേരളത്തിന് സന്തോഷത്തിന്റെതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സ്വാതന്ത്ര്യ ദിനം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ചത്.
എന്ത് ദുരന്തമുണ്ടായാലും നമ്മള് തളരരുത് നമ്മുക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്കു കൂടി വേണ്ടിയാണ് നമ്മള് പരിശ്രമിക്കുന്നത്.
കവളപ്പാറയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പള്ളി വിട്ടുകൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകകളാണ് അദ്ദേഹം പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്കി. പത്തനംതിട്ടയില്‍ മേഴ്സിക്കുട്ടിയമ്മയും, ആലപ്പുഴയില്‍ ജി സുധാകരനും കോട്ടയത്ത് പി തിലോത്തമനും, ഇടുക്കിയില്‍ എംഎം മണിയും എറണാകുളത്ത് സുനില്‍കുമാറും പതാക ഉയര്‍ത്തി.