India

എല്ലാവര്‍ക്കും കുടിവെള്ളം; ജല മിഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കുടിവെള്ള പ്രതിസന്ധി മറി കടക്കാന്‍ ജല മിഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ജല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കുക.സംസ്ഥാനവും, കേന്ദ്രവും ഉള്‍പ്പെടുന്നതാണ് ജല്‍ മിഷന്‍ പദ്ധതി. 3.5 ലക്ഷം കോടി രൂപയുടേതാണ് പദ്ധതി.

രാജ്യത്തിന്റെ മുക്കാല്‍ പേരും കുടിവെള്ളം ലഭിക്കാന്‍ പ്രയാസപ്പെടുകയാണെന്നും ഇത് വലിയൊരു പ്രതിസന്ധിയാണെന്നും മോദി പറഞ്ഞു. രാജ്യത്തില്‍ നിന്നും ദാരിദ്ര്യം തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടമാണ് എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുകയെന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടിവെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു ദിവസത്തിന്റെ പകുതിയോളം ജനങ്ങള്‍ ചിലവഴിക്കേണ്ടി വരുന്നു. അതു ഒഴിവാക്കുന്നതിനു വേണ്ടി കൂടിയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലം പിന്നീട് കൃഷിക്കായി ഉപയോഗിക്കുക എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

782 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close