കണ്ണൂര്‍: പ്രളയബാധിത മേഖലകളിലെ എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായതോടെ കടകളിലെ പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ചു പണം പിന്‍വലിക്കാന്‍ അവസരമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പ്, എന്നിവിടങ്ങളിലുള്ള എസ്ബിഐ പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ചു പണം പിന്‍വലിക്കാം. ഒരു ദിവസം പരമാവധി 2000 രൂപ വരെ എടുക്കാന്‍ കഴിയും. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് പുറമെ മറ്റു ബാങ്കുകളുടെ അക്കൗണ്ട് ഉടമകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
പ്രളയബാധിത മേഖല പ്രദേശങ്ങളിലെ മിക്ക എടിഎമ്മുകളും വെള്ളം കയറി നശിക്കുകയും താല്‍ക്കാലികമായി ഉപയോഗശൂന്യമാകുകയും ചെയ്തിട്ടുണ്ട്. പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകള്‍ക്കും ഈ ഇടപാട് നേട്ടമാണ്. ഓരോ ഇടപാടിനും കടക്കാരന് 5 രൂപ കമ്മീഷമായി ലഭിക്കും.