ഭോപ്പാല്‍: പ്രളയത്തില്‍ ഭിത്തി തകര്‍ന്ന കനാലിന്റെ അരികില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണു മരിച്ചു. മധ്യപ്രദേശിലെ മാന്ഡോസറിലാണ് സംഭവം.
മാന്ഡോസോര് ഗവണ്മെന്റ് കോളേജിലെ പ്രൊഫസറായ ആര്.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് സംഭവം.
മൂന്നു പേരും ഒരുമിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന കനാലിനു മുകളിലുള്ള പാലം തകര്‍ന്നു വീഴുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. ഇരുവരും വെള്ളത്തില്‍ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പോലീസും പരിശ്രമിച്ചിട്ടും ഇവരെ ജീവനോടെ രക്ഷിക്കാനായില്ല.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 39 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പല്‍, പാര്‍വതി എന്നീ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രളയം ഉണ്ടായത്.