Kerala

കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദേവികുളം കലക്ടര്‍; പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റും

ഇടുക്കി: കനത്ത മഴയില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ മൂന്നാര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്യ്ത സാഹചര്യത്തെ ഗൗരവമായി കാണുന്നുവെന്ന് ദേവികുളം സബ്കലക്ടര്‍ രേണുരാജ്. ഇടുക്കിയില്‍ പ്രളയം ആവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും രേണുരാജ് വ്യക്തമാക്കി.

മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കുമെന്നും അത്തരം കെട്ടിടങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു.

അശാസ്ത്രീയമായ നിര്‍മാണങ്ങളും പുഴകൈയേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനനുസരിച്ചാകും തുടര്‍ നടപടികളുണ്ടാകുകയെന്ന് കലക്ടര്‍ വ്യക്തമാക്കി.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close