ഡല്‍ഹി: സര്‍ക്കാര്‍ ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഡല്‍ഹി സര്‍ക്കാരാണ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്.
ഒക്ടോബര്‍ 29 മുതല്‍ പ്രഖ്യാപനം നടപ്പില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. അതോടൊപ്പം ക്ലസ്റ്റര്‍ ബസുകളിലും ഈ സൗജന്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്ന് കെജ്രിവാള് പറഞ്ഞു. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബസുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കെജരിവാള്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും കെജരിവാള്‍ പറഞ്ഞു.