ഇസ്ലാമാബാദ് ; ഇന്ത്യ ഇനിയും തങ്ങളെ ആക്രമിക്കുമെന്ന ആശങ്ക പങ്ക് വച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത് .
ബാലാക്കോട്ട് ആക്രമണം തങ്ങൾക്ക് തിരിച്ചടിയായിരുന്നു . ആർ എസ് എസ് വാർത്തെടുത്തതാണ് നരേന്ദ്രമോദിയെ . ഇന്ന് കശ്മീരും നാളെ പാകിസ്ഥാനുമാണ് അവരുടെ ഉന്നം .
പാക് അധീന കശ്മീരും പിടിച്ചെടുക്കാൻ നരേന്ദ്രമോദി സർക്കാർ ശ്രമിക്കുകയാണെന്ന വിവരം പാകിസ്ഥാൻ ദേശീയ സുരക്ഷാ യോഗത്തിൽ വിലയിരുത്തിയിരുന്നു . ഭയമാണ് ആർ എസ് എസിന്റെ ആശയങ്ങളെ . ആർ എസ് എസിന്റെ ആശയപ്രകാരമാണ് പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നത് .
ലോകം തിരിച്ചറിയണം , പാകിസ്ഥാന്റെ ഈ നിസഹായത . കഴിഞ്ഞ വർഷം നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി .
സമാധാനം സ്ഥാപിക്കാനുള്ള നടപടികൾ ഇന്ത്യ തന്നെ എതിർക്കുകയാണ് . നിസഹായരയവർക്കൊപ്പമല്ല യു എൻ ഇന്ന് നിൽക്കുന്നത് . കരുത്തർക്കൊപ്പമാണ് . പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത് ഇനി യു എന്നിന്റെ ദയമാത്രമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു .