Kerala

പ്രളയ നിർണയം പ്രതിസന്ധിയിൽ ; നാലു കേന്ദ്രങ്ങൾ മാത്രം

തിരുവനന്തപുരം: കാലവർഷക്കെടുതി മുന്നറിയിപ്പ് ഒരുക്കാതെ കേരളം വീണ്ടും അനാസ്ഥ കാട്ടുന്നതായി കണക്കുകൾ പുറത്തുവരുന്നു . 44 നദികളുള്ള കേരളത്തില്‍ പ്രളയസാധ്യത നിര്‍ണ്ണയിക്കാന്‍ നാല് കേന്ദ്രങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഓട്ടോമാറ്റിക് മഴമാപിനികള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.മഹാപ്രളയം കേരളത്തെ രണ്ടാം വർഷവും കാർന്നുതിന്നുമ്പോളും , മുന്നറിയിപ്പ് സംവിധാനം ഒരുക്കാതെ കേരളം ഭാഗ്യം പരീക്ഷിക്കുകയാണ്.

ഓരോ വകുപ്പുകളും നിലമ്പൂരും വയനാടും ഉണ്ടായ ദുരന്തങ്ങൾക്ക് പല കാരണങ്ങൾ പറഞ്ഞൊഴിയുകയാണ്. സംസ്ഥാനത്ത് ഇത്തവണ പ്രളയത്തിനും ഉരുള്‍പൊട്ടലിനും വഴിവച്ചത് മേഘ വിസ്ഫോടനമാണെന്ന് ചിലർപറയുമ്പോൾ അനിയന്ത്രിതമായി കൃഷിക്കായി മണ്ണുകിളച്ചതുമൂലമുണ്ടായ മണ്ണിടിച്ചിലിൻറെ റിപ്പോർട്ടാണ് മണ്ണുഗവേഷണകേന്ദ്രം നൽകിയത്‌.

ഒരു പ്രദേശത്ത് ഒരു മണിക്കൂറിനുള്ളില്‍ 10 സെന്‍റീമീറ്ററിലധികം മഴ പെയ്യുന്ന സാഹചര്യമാണ് മേഘവിസ്ഫോടനമെന്നിരിക്കെ അതിശക്തമായ മഴ വയനാട് മലപ്പുറം ജില്ലകളിൽ പെയതത്തിന്റെ കണക്കു വേറെയുണ്ട് . എന്നാൽ പ്രാദേശികമായി ഓരോ മണിക്കൂറിലും എത്ര മഴ പെയ്യുന്നുവെന്ന് വിലിയിരുത്താനുള്ള സംവിധാനം ഇപ്പോഴും കേരളത്തിലില്ല.

കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മാപിനികളില്‍ നിന്ന് ദിവസത്തിലൊരിക്കല്‍ മാത്രമാണ് മഴയുടെ കണക്കെടുക്കുന്നത്. കഴിഞ്ഞ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക് മഴ മാപിനികള്‍ സ്ഥാപിക്കമമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്തിമനടപടികളായിട്ടില്ല.

44 നദികളിലും 5 കിലോമീറ്റര്‍ ഇടവിട്ട് പ്രളയസാധ്യത വിലിയിരുത്തുന്ന സെന്‍സറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കേന്ദ്ര ജലകമ്മീഷന് ഇപ്പോഴും കേരളത്തില്‍ ഇത്തരം നാല് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്.കോഴിക്കോട്, വയനാട് അതിര്‍ത്തിയിലായി ഒരു റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനും ഐസ്ആര്‍ഒയോട് ആവശ്യപ്പെട്ടിട്ടും തുടർപ്രവർത്തനം നടന്നിട്ടില്ല.

വടക്കന്‍ കേരളത്തിലെ മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ഐ എം ഡി യുടെ റീജിയണൽ വെബ്സൈറ്റ് പോലും നിലവിൽ ഡൗൺ ആണ് .

76 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close