കൊച്ചി: സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ വര്‍ദ്ധിച്ചതോടെ 28,000 രൂപയായി വില ഉയര്‍ന്നു. ഗ്രാമിന് 3500 രൂപയാണ് വില. ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയുടെ തുടര്‍ച്ചയാണ് സ്വര്‍ണ്ണ വിപണിയെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍.
റെക്കോര്‍ഡ് തിരുത്തി കുറിച്ചാണ് സ്വര്‍ണ്ണ വിലയുടെ കുതിപ്പ് തുടരുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 28,000 രൂപയും ഗ്രാമിന് 3500 രൂപയായും ഉയര്‍ന്നു. ഈ മാസം മാത്രം 2000 രൂപയിലധികമാണ് വില ഉയര്‍ന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള ആശങ്കകളുമാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായി വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് ആഗോളവിപണിയില്‍ വില വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് പവന് 9000 രൂപയിലധികമാണ് വര്‍ദ്ധനവ് ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ വില വീണ്ടും ഉയരാനാണ് സാധ്യതയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ ഓണം വിവാഹ സീസണ് അടുത്ത സാഹചര്യത്തില്‍ വിലക്കയറ്റം രൂക്ഷമായത് വിപണയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.