മുംബൈ : പ്രശസ്ത ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍.
1974 ലാണ് വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ വേഷമിട്ടു.
ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രാധാന ചിത്രങ്ങള്‍. ഇതുവരെ 198 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.