ന്യൂഡൽഹി ; ഇന്ത്യയ്ക്കും ,നരേന്ദ്രമോദിയ്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു .
‘ എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഇന്ത്യയിലെ ജനങ്ങള്‍ക്ക്, നമസ്തേ… സ്വാതന്ത്ര്യ ദിനാശംസകള്‍ , ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം മുമ്പത്തെ പോലെയല്ല ഇപ്പോള്‍. വലിയ സഹകരണമാണ് ഒരുപാട് മേഖലകളില്‍ ഉള്ളത് .വളരെ സത്യസന്ധമായ സൗഹൃദവുമാണിത് . എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ‘ ഇങ്ങനെയായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ് .
ഹിന്ദിയില്‍ ഇസ്രായേലില്‍ നിന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസയും നെതന്യാഹു പങ്കുവെച്ചു. നേരത്തെ, ലോക സൗഹൃദ ദിനത്തില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ നരേന്ദ്ര മോദിയ്ക്ക് ‘ഫ്രണ്ട്ഷിപ് ഡേ’ ആശംസകളും നെതന്യാഹു അറിയിച്ചിരുന്നു . ‘യേ ദോസ്തി, ഹം നഹി തോഡേംഗേ’ എന്ന പ്രശസ്തമായ ഹിന്ദി ഗാനവരികള്‍ക്കൊപ്പം മോദിയും , നെതന്യാഹുവും ഒരുമിച്ചുള്ള ദൃശ്യങ്ങളും പങ്കുവച്ചായിരുന്നു ട്വീറ്റ്.