India

സ്വാതന്ത്ര്യദിനത്തില്‍ അഭിമാനത്തോടെ കായികതാരങ്ങള്‍

ന്യൂഡല്‍ഹി: ഭാരതത്തിന്റെ 73-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രശസ്ത കായികതാരങ്ങള്‍ ആശംസകളര്‍പ്പിച്ചു.സമൂഹമാധ്യമങ്ങളിലെ സ്വന്തം പേജുകളിലൂടെയാണ് കായികതാരങ്ങള്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ആഘോഷങ്ങളുടെ ഭാഗമായത്.

ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ്, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ,വി.വി.എസ്. ലക്ഷമണ്‍, ബോക്‌സിംഗ് താരം വീജേന്ദര്‍ സിംഗ്, ബാറ്റ്മിന്റണ്‍ താരം കിംടംബി ശ്രീകാന്ത്, ടെന്നീസ് താരം സാനിയാ മിര്‍സ, ജിംനാസ്റ്റിക്‌സ് താരം ദീപാ കര്‍മാക്കര്‍ എന്നിവരാണ് ആശംസകളര്‍പ്പിച്ചവരില്‍ പ്രമുഖര്‍.

നമ്മുടെ നാട് നേടിയ എല്ലാ മുന്നേറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്തുണ നല്‍കുകയാണെന്നും ഭാരതീയനായതില്‍ അഭിമാനിക്കുന്നുവെന്ന് സച്ചിന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. നാട്ടിലെ കുരുന്നുകളുടെ ശക്തമായ വളര്‍ച്ചയ്ക്കും വികാസത്തിനുമായി നമുക്ക് പ്രവര്‍ത്തിക്കാമെന്നും അതുവഴി നാടിന്റെ ആരോഗ്യത്തിനും,ഐശ്വര്യത്തിനും,സന്തോഷത്തിനുമായി വരുംതലമുറയെ സജ്ജമാക്കാമെന്നും സച്ചിന്‍ ആഹ്വാനം ചെയ്തു.

നിബിഢമായ വനങ്ങള്‍, ശുദ്ധമായ വായു, കരുത്തുറ്റ രൂപ, സന്തോഷമുള്ള തലമുറ,വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം  ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വാതന്ത്രദിനാശംസകള്‍ നേരുന്നുവെന്ന് അന്താരാഷ്ട്ര ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് പറഞ്ഞു.

203 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close