ന്യൂഡല്‍ഹി: രക്ഷാ ബന്ധന് ദിനത്തില്‍ ജനങ്ങല്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി രാംനാഥ് കോവിന്ദും. രക്ഷാബന്ധന് ദിനത്തില്‍ എല്ലാവര്ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ട്വീറ്ററിലുടെയാണ് രാംനാഥ് കോവിന്ദ് ആശംസ അറിയിച്ചത്. ‘ സഹോദരീ സഹോദരന്മാര് തമ്മിലുള്ള അതുല്യമായ ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാ ബന്ധന് എല്ലാവര്ക്കും രക്ഷാബന്ധന് ദിനാശംസകള്‍. സ്ത്രീകളുടെ താല്പര്യം സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഈ ഉത്സവത്തിന്റെ ചൈതന്യം ശക്തിപ്പെടുത്തട്ടെ.’
ഇതിനിടെ തുടര്‍ച്ചയായ 27ാം തവണയും നരേന്ദ്ര മോദിയുടെ കൈയില്‍ രാഖികെട്ടിയ പാകിസ്ഥാന് സ്വദേശിനി ഖമര്‍ മൊഹസിന്‍ ഷെയ്ക്ക് ശ്രദ്ധേയായി. തന്റെ സഹോദരന് രാഖി കെട്ടാനുള്ള അവസരം ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഖമര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നുവെന്നും ഭരണകാര്യങ്ങളില്‍ മികച്ച തീരുമാനമെടുക്കാന്‍ കഴിയട്ടെയെന്നുമാണ് തന്റെ പ്രാര്‍ത്ഥനയെന്നും കമര്‍ വ്യക്തമാക്കി.
രക്ഷാ ബന്ധന്റെ ശുഭദിനത്തില്‍ എല്ലാവര്ക്കും ആശംസകള്‍ നേരുന്നവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്് ഉള്‍പ്പെടയുള്ള കേന്ദ്രമന്ത്രിമാര്‍ ട്വീറ്ററിലൂടെ ആശംസകള്‍ അറിയിച്ചു.