ഹൈദരാബാദ് : തെലങ്കാനയില്‍ ചെര്‍ല മണ്ഡലിലെ ഗാന്ധി മണ്ഡല് മേഖലയില്‍ നിന്നും കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകള്‍ കണ്ടെത്തി. സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കണമെന്ന് തെലുങ്കാനയിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് കണ്ടെത്തിയത്.
കമ്മ്യൂണിസ്റ്റ് രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ഭീകരര്‍ കഴിഞ്ഞ മാസവും ഈ പ്രദേശത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതിന് സമാനമായ പോസ്റ്ററുകള്‍ മുളുകു ജില്ലയിലെ വീരഭദ്രവാരം ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടതായും വിവരമുണ്ട്. വജീദു കമ്മിറ്റി എന്ന പേരിലാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്.