ന്യൂഡല്‍ഹി: 2019 ലെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്ക്കാരം പ്രഖ്യാപിച്ചു. ശ്രേഷ്ഠ ഭാഷയായ മലയാളത്തിന് ഇത്തവണ ലഭിച്ചത് മൂന്ന് പുരസ്ക്കാരങ്ങളാണ്. സാഹിത്യകാരന് ചാത്തനാത്ത് അച്യുതനുണ്ണി, സന്തോഷ് തോട്ടിങ്ങല്‍, ഡോ. ആര് ആര് രാജീവ് എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായവര്‍. മലയാള ഭാഷയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ചാത്തനാത്ത് അച്യുതനുണ്ണി പുരസ്ക്കാരത്തിന് അര്‍ഹനായത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
കമ്പ്യൂട്ടിംഗ് രംഗത്തെ സേവനങ്ങള്‍ക്കാണ് സന്തോഷ് തോട്ടിങ്ങലിനും രാജീവിനും പുരസ്ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും ലഭിക്കുന്ന പുരസ്ക്കാര തുക.
വിവിധ ഭാഷകളില്‍ നിന്നായി 45 ഭാഷാ വിദഗ്ധരാണ് ഇത്തവണ വ്യാസ് സമ്മാന്‍ പുരസ്ക്കാരം നേടിയത്. സംസ്കൃതം, പേര്‍ഷ്യന്‍, അറബിക്, ക്ലാസിക്കല്‍ കന്നട, ക്ലാസിക്കല്‍ മലയാളം, ക്ലാസിക്കല്‍ തെലുങ്ക്, ക്ലാസിക്കല്‍ ഒഡിയ, പാലി എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിന്നാണ് പുരസ്ക്കാരം സമ്മാനിക്കുന്നത്.
മൂന്ന് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍