ന്യൂഡല്‍ഹി:കശ്മീരില്‍ ഒളിയുദ്ധത്തിലൂടെ പോരാടാന്‍ പാക്കിസ്ഥാനെ ഉപദേശിച്ച് ചൈന കുതന്ത്രം മെനയുന്നു.നിലവിലെ ഭാരതത്തിന്റെ നിലപാടുകള്‍ക്കെതിരെ മുസ്ലിംസമൂഹത്തെ അണിനിരത്താനാഹ്വാനം ചെയ്യുന്ന മുഖപ്രസംഗം ചൈനയിലെ ഗ്ലോബല്‍ ടൈംസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനാ ഭരണകൂടത്തിന്റെ മുഖപത്രമാണ് ഗ്ലോബല്‍ ടൈസ്. ഭാരതവും പാകിസ്ഥാനും സ്വാതന്ത്രദിനം ആഘോഷിക്കുന്ന ദിവസങ്ങളിലാണ് ഈ സൂചനകള്‍ ചൈന നല്‍കിയത് എന്നത് ഗൂഢലക്ഷ്യമായി പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
‘ഇന്ത്യ അതിര്ത്തിവിഷയങ്ങളിലെപ്പോഴും തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്നവരാണ്.നിലവിലെ കശ്മീര്‍ വിഷയം കൂടുതല്‍ പ്രശ്നമാക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുക.അകത്തുനിന്നുള്ള പ്രതിഷേധങ്ങള്‍ അവര്‍ക്ക് താങ്ങാനാവില്ല.അയല്‍രാജ്യങ്ങളെ കശ്മീര്‍ വിഷയത്തില്‍ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവര്‍’ കശ്മീരിലെ പുതിയ ഭരണവ്യവസ്ഥകളെ പരാമര്‍ശിക്കാന്‍ വേണ്ടിമാത്രം എഴുതിയ മുഖപ്രസംഗമാണിത്.
പാക്കിസ്ഥാനെന്തുകൊണ്ടാണ് കശ്മീര്‍ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാഞ്ഞതെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.അവിടത്തെ മുസ്ലിംങ്ങളെ കൂട്ടമായി എതിര്‍ക്കാന്‍ പ്രരിപ്പിക്കാത്തതെന്താണ്? ഇങ്ങനെ നീണ്ടുപോകുന്ന മുഖപ്രസംഗം പാക്കിസ്ഥാനെ പരമാവധി പ്രകോപിക്കുകയും ഇന്ത്യയെ അധിക്ഷേപിക്കുകയും ചെയ്യുന്നവിധമാണ് എഴുതിയിരിക്കുന്നത്.
അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുമായി സന്ധിചെയ്തിരിക്കുകയാണ്. ചൈന വ്യാപാരയുദ്ധ പ്രതിസന്ധിയില്പെട്ടിരിക്കുന്നു എന്നാണ് ഇന്ത്യവിചാരിക്കുന്നത്. ഇത് അതിര്‍ത്തിയില്‍ ഇടപെടാന്‍ പറ്റിയ അവസരമാണ്, ഗ്ലോബല്‍ ടൈസ് പറയുന്നു. ‘ഇന്ത്യ എത്ര വിജയിച്ചാലും അതിര്‍ത്തിയിലെ വെറുപ്പും പ്രശ്നങ്ങളും തീരാന്പോകുന്നില്ല ‘ ചൈനാ പത്രം പാക്കിസ്ഥാനെ ആശ്വസിപ്പിക്കുന്നു.
ദേശീയ വാദികളായ ഇന്ത്യക്കാര്‍ക്ക് ഭാവിയില്ലെന്നും ഉപഭൂഖണ്ഡത്തിന്റെ മൊത്തം സ്വഭാവം ദേശീയതയില്‍ ഊന്നിയുള്ളതല്ലെന്നും പറഞ്ഞുകൊണ്ടാണ് മുഖലേഖനം അവസാനിക്കുന്നത്.