മോസ്കോ: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിക്കൂട്ടമിടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അതിസാഹസികമായി ചോളപ്പാടത്ത് ഇടിച്ചിറക്കി. റഷ്യയിലെ മോസ്കോ എയര്‍പ്പോര്‍ട്ടിലാണ് സംഭവം നടന്നത്.
എ321 എയര്‍ബസ്സാണ് പൈലറ്റ് ദമിയര് യുസുപോവിന്റെ സമചിത്തതമൂലം തകരാതെ രക്ഷപെട്ടത്. മൂക്കുകുത്തി ഇറക്കിയതുമൂലം 5 പേര്‍ക്ക് നിസ്സാരപരുക്കുപറ്റിയതായി റഷ്യയുടെ വ്യോമയാന വകുപ്പ് അറിയിച്ചു.ആകെ 233പേരാണ് യുറാല്‍ എയര്‍ലൈന്‍സില്‍ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിലാക്കി.
2009ല്‍ അമേരിക്കയിലെ ചെസ്ലേ സുള്ളന്ബര്ഗര് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ വിമാനമിറക്കി യാത്രക്കാരെ അത്ഭുതകരമായി രക്ഷപെടുത്തിയ സംഭവത്തിന്ശേഷം ദിമിയറിന്റെ സാഹസികത ഏറെ പ്രശംസപിടിച്ചുപറ്റിയിരിക്കുകയാണ്.റഷ്യയിലെ യകാതിറിന് പ്രവിശ്യക്കാരനാണ് ദിമിയര്. ഗ്രിഗറി മുര്സിനായിരുന്നു കോപൈലറ്റായി ഉണ്ടായിരുന്നത്.
യുറാല്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ അസാധാരണമായ സാഹസികതയും ക്ഷമതയുമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നും ജീവനക്കാരെ ആദരിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി ദിമിത്രി മെഡവേദേവ് അറിയിച്ചു.