കോഴിക്കോട്: കോഴിക്കോട് സാമൂഹ്യ പ്രവര്ത്തകകയ്ക്ക് നേരെ പീഡന ശ്രമം. കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് സമുച്ചയത്തില്‍ വെച്ചായിരുന്നു സംഭവം. ഈരാറ്റുപേട്ടയിലേക്ക് പോകാന്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു യുവതി. സ്റ്റാന്‍ഡിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു അഞ്ജാതന് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപെട്ടു.
സിസിടിവി ക്യാമറയോ വെളിച്ചമോ ഈ ഭാഗത്തില്ല. ഒച്ച ഉണ്ടാക്കിയാല്‍ പോലും ഇവിടെ നിന്നും ശബ്ദം പുറത്ത് കേള്‍ക്കില്ല. സ്ത്രീകള്‍ക്ക് ഈ സ്ഥലം തീരെ സുരക്ഷിതമല്ല.
സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.