പാലക്കാട്: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വ്യാപക കൃഷിനാശമാണ് പാലക്കാട് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. 8000 ഹെക്ടറോളം കൃഷിയാണ് നശിച്ചത്. അന്‍പത് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അടിയന്തര ധന സഹായം നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം കൃഷി നാശം ഇത്തവണ ഓണ വിപണിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 8000 ഹെക്ടറോളം കൃഷി നാശം സംഭവിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് അട്ടപ്പാടി, വടക്കഞ്ചേരി തുടങ്ങിയ മേഖലകളില്‍ കവുങ്ങ്, വാഴ, റബ്ബര്‍, ജാതി, കുരുമുളക് തുടങ്ങിയ വിളകള്‍ക്കാണ് പ്രധാനമായും നാശം സംഭവിച്ചിട്ടുള്ളത്.
കൊല്ലങ്കോട്,ചിറ്റൂര്‍, ആലത്തൂര്‍, കുഴല്‍മന്ദം മേഖലകളില്‍ 1000 ഹെക്ടറിലേറെ നെല്‍കൃഷിക്കും, പച്ചക്കറി അടക്കമുള്ളവക്കും നാശമുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നതാണ് കര്‍ഷകമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം.