India

കമ്മ്യൂണിസ്റ്റ് ഭീകരരുടെ പേടിസ്വപ്നം-ഹര്‍ഷപാല്‍ സിംഗ്; 15 വര്‍ഷത്തിനിടയില്‍ 5 ധീരതാ പുരസ്‌കാരങ്ങള്‍ നേടിയ വീര ജവാന്‍

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷത്തെ സേവനത്തിനിടയില്‍ 5 ധീരതാ പുരസ്‌കാരങ്ങള്‍ നേടിയ ജവാനാണ് 38കാരനായ ഹര്‍ഷപാല്‍ സിംഗ്. ഇത്തവണ കീര്‍ത്തിചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. 2004ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ഹര്‍ഷപാല്‍ നിലവില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ഡപ്യൂട്ടി കമാന്‍ഡന്റാണ്.

സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരെ വകവരുത്തിയതിന് ഹര്‍ഷപാലിനും സംഘത്തിനും അവാര്‍ഡ് ലഭിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഹര്‍ഷപാല്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഏറ്റുമുട്ടലുണ്ടായത്.

2008ല്‍ ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ ധീരമായി പോരാടി കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചതിനാണ് ഹര്‍ഷപാലിന് ആദ്യ പുരസ്‌കാരം ലഭിക്കുന്നത്. തുടര്‍ന്ന് 2014ല്‍ ഖുന്ദിയിലെ ലംബയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഗ്രാമവാസികളെ റിക്രൂട്ട് ചെയ്യുന്നു എന്ന വാര്‍ത്തയേ തുടര്‍ന്ന് രാത്രി ഹര്‍ഷപാലിന്റെ നേതൃത്വത്തിലുള്ള സംഘം ദൗത്യവുമായി പുറപ്പെട്ടു. കൊടുങ്കാട്ടിലൂടെ സഞ്ചരിച്ച് ഭീകകരുടെ താവളത്തിലെത്തിയ സംഘം നടത്തിയ മിന്നലാക്രമണത്തില്‍ തലക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരനെയടക്കം 5 കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്.

തൊട്ടടുത്ത വര്‍ഷം ഓഗസ്റ്റില്‍ സാഹസികമായി കമ്മ്യൂണിസ്റ്റ് ഭീകരരുടെ നേതാവിനെ വധിക്കുകയും ഉപമേധാവിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ ധീരതക്കും പുരസ്‌കാരം ലഭിക്കുകയുണ്ടായി. ജാര്‍ഖണ്ഡിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഒഴിവാക്കിയതിനുള്ള ബഹുമതിയായിരുന്നു അത്. ഇതേ വര്‍ഷം മുഖ്യമന്ത്രിയുടെ ധീരതാ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

453 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close