ന്യൂഡല്‍ഹി: കേരളത്തിലേക്ക് 22.48 ടണ്‍ അവശ്യമരുന്നുകള്‍ അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകള്‍ നല്‍കുന്നത്. ചണ്ഡിഗഡ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും മരുന്നുകള്‍ ഡല്‍ഹിയിലെത്തിച്ച് വിമാനമാര്‍ഗമായിരിക്കും കൊച്ചിയിലെത്തിക്കുക.
400 കാര്‍ട്ടനുകളിലായി 2051 കാര്ട്ടന് മരുന്നുകളാണ് കേരളത്തില്‍ എത്തിക്കുക. ഒരു ദിവസം ആറ് ടണ്‍ മരുന്നുകള്‍ വീതം വിമാനമാര്‍ഗം എത്തിക്കും. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയയ്ക്കും.