Kuwait

ഇന്ത്യന്‍ എമ്പസി കുവൈറ്റ് ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ എമ്പസി വിപുലമായാണ് ആഘോഷിച്ചത്. വര്‍ണാഭമായ പരിപാടികളാണ് ആഘോഷപരിപാടികളോടനുബന്ധിച്ച് ഇന്ത്യന്‍ എമ്പസിില്‍ സംഘടിപ്പിച്ചത്.

രാവിലെ 8മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ജീവാസാഗര്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. രാഷ്ട്രപതിയുടെ സ്വ്തന്ത്ര്യദിനസന്ദേശം ഇന്ത്യന്‍ സമൂഹവുമായി അംബാസിഡര്‍ പങ്കുവച്ചു. 

ഇന്ത്യന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആള്‍ക്കാര്‍ ആഘോഷപരിപാടികളിലേക്ക് എത്തിച്ചേര്‍ന്നു. നാട്ടിലെ പ്രളയക്കെടുതിയുടെ നടുക്കത്തിലായതിനാല്‍ മലയാളികള്‍ക്കിടയിലെ പതിവ് ആവേശം കാണാനായില്ല. എങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ എല്ലാവര്‍ക്കുമൊപ്പം അവരും അണിചേര്‍ന്നു.

സാംസ്‌കാരിക പ്രവര്‍ത്തികര്‍, വ്യവസായ പ്രമുഖര്‍, ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളടക്കം ചടങ്ങിന് സാക്ഷികളായി.  മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ സ്വതന്ത്ര്യദിന സന്ദേശത്തില്‍ അംബാസിഡര്‍ അനുസ്മരിച്ചു. 

വിവിധ സംഘടനകളിലെയും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും ആഘോഷങ്ങളുടെ മോടികൂട്ടി. കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിപുലമായ പരിപാടികളോടെയാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത്.

41 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close