ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെ അന്തേ വാസികളില്‍ നിന്ന് പണപിരുവുമായി സി.പി.എം പ്രവര്‍ത്തകര്‍. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര കണ്ണികാട്ട് ക്യാമ്പിലാണ് പണപ്പിരിവ് നടത്തിയത്.
അന്തേ വാസികളില്‍ നിന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണപ്പിരുവ് നടത്തിയത്. ക്യാമ്പിലേക്കുള്ള കരണ്ട് ചാര്‍ജിന്റെയും ഭക്ഷ്യധാന്യങ്ങള്‍ ക്യാമ്പിലേക്ക് എതിക്കുന്നതിന്റെ, ചിലവ് എന്ന പേരിലുമാണ് പണപ്പിരിവ് നടത്തുന്നത്.
അതേസമയം, കോട്ടയത്ത് മഴക്കെടുതിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ സിപിഎം നേതാവിന്റെ കൈയ്യേറ്റ ശ്രമം നടന്നിരുന്നു. വെള്ളം ഉയര്‍ന്നതിനേ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ക്കു നേരെ സിപിഎം പ്രാദേശിക നേതാവ് സുരേഷ് അപമര്യാദയായി പെരുമാറിയത്.