അറുപത് ദശലക്ഷം വര്‍ഷം മുമ്പ് നാമാവശേഷമായ മോണ്‍സ്റ്റര്‍ വിഭാഗത്തിലെ പെന്‍ഗ്വിന്റെ ഫോസില്‍ കണ്ടെത്തിയതായി ന്യൂസിലാന്റ് ശാസ്ത്രഞ്ജന്മാര്.
മുതിര്‍ന്ന ഒരു മനുഷ്യന്റെ വലുപ്പമുള്ള പെന്‍ഗ്വിന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ഏകദേശം ഇതിന് 5 അടി 2 ഇഞ്ച് നീളവും 80 കിലോഗ്രാം ഭാരവുമുള്ളതായി ശാസ്ത്രഞ്ജന്മാര് പറയുന്നു.
ദിനോസോറുകളുടെ കാലഘട്ടത്തിന് ശേഷം ഭീമാകാരന്മാരായ പെന്ഗ്വിന് ജീവിച്ചിരുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയന്‍ മാഗസീനായ പാലിയന്റോളജിയില്‍ ‘ആല്ക്കരിങ’ എന്ന പേരില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്.
അതേസമയം, സമാന രീതിയിലുള്ള പെന്‍ഗ്വിനിന്റെ ഫോസില്‍ 2000-ല്‍ അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് തയാറാക്കിയ പോള്‍ സ്കോഫീല്ഡ് പറഞ്ഞു.
രണ്ടു ഫോസിലുകളും സൂചിപ്പിക്കുന്നത് ഈ രണ്ടു പ്രദേശങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കണ്ടെത്തല്‍ പെന്‍ഗ്വിന്റെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കാണപ്പെടുന്ന എംപററര്‍ പെന്‍ഗ്വിനേക്കാള്‍ രണ്ടിരട്ടി ഭാരവും ഒരടി നീളവും ഇതിനുണ്ടെന്ന് പോള്‍ പറയുന്നു. ഇപ്പോള്‍ ഉള്ളവയില്‍ ഏറ്റവും വലുത് എംപററര്‍ പെന്‍ഗ്വിനാണ്.
പലപ്പോഴും വൈപാരന്സ് നദി കവിഞ്ഞൊഴുകിയപ്പോള്‍ നിരവധി ജീവികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം ശത്രുക്കളും ഇവരുടെ നാശത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് അനുമാനം.
ക്രോസവില്ല വൈപാരന്സിസ് എന്ന പേരാണ് മോണ്‍സ്റ്റര്‍ പെന്ഗ്വിന് ശാസ്ത്രഞ്ജന്മാര് നല്‍കിയിരിക്കുന്നത്. ഇതിന്റെ കാലുകളിലെ അസ്ഥികളുടെ ഘടനപ്രകാരം ഇവയക്ക് വെള്ളത്തില്‍ നീന്താന്‍ കഴിവുമ്ടായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് സ്കോഫീല്ഡ് പറഞ്ഞു.
ന്യൂസിലാന്റില്‍ നിന്ന് മുമ്പും പല ഭീമാകാരന്മാരായ ജീവികളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തത്ത, ജയന്റ് ഈഗിള്‍, എമുവിനെ പോലെയുള്ള മൂവ തുടങ്ങിയ ജീവികളുടെ ഫോസിലുകള്‍ അടുത്തിടെ ലഭിച്ചിരുന്നു.
പുതിയ കണ്ടെത്തല്‍ പെന്‍ഗ്വിനുകളുടെ പരിണാമത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും, മുമ്പും ന്യൂസിലാന്‍ഡ് പെന്‍ഗ്വിനുകളുടെ ലോകമാണെന്നും മാസേ യൂനിവേഴിസിറ്റ് പ്രൊഫസര്‍ ജോണ്‍ കോക്റേം പറഞ്ഞു.
അതേ സമയം, കണ്ടെത്തിയത് ഏറ്റവും പഴക്കം ചെന്നവയാണെന്നും എല്ലുകള്‍ മുഴുവനായി ലഭിക്കാത്തതിനാല്‍ ശരിയായ വലുപ്പം നിര്‍ണയിക്കാന്‍ കഴിഞ്ഞില്ലെന്നും പലിയന്റോളജിസിററ് ഇവാന് ഫോര്ഡൈസ് പറഞ്ഞു.
സ്കോഫീല്ഡ്, വനേസ ദേ പിട്രി, ജെരാള്‍ഡ് മേയര്‍ എന്നിവര്‍ ചേര്‍ന്നാണ് മോണ്‍സ്റ്റര്‍ പെന്‍ഗ്വിന്റെ എല്ലുകളുടെ പഴക്കം നിര്‍ണ്ണയിച്ചത്. അതേസമയം അതേ പ്രദേശത്തു നിന്നു തന്നെ പുതിയ ഒരു പെന്‍ഗ്വിനെ കണ്ടെത്തിയെന്നും ഗവേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സ്കോഫീല്ഡ് പറഞ്ഞു.