കൊല്ലം: മന്ത്രിയുടെയും എസ്പിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ സസ്പെന്ഷന് കിട്ടിയത് 3 പൊലീസുകാര്‍ക്ക്. ഇന്നലെ ഉച്ചയ്ക്ക് മയ്യത്തുംകരയിലാണ് സംഭവം.
പത്തനംതിട്ടയിലെ സ്വതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്പി ആര്. ഹരിശങ്കറുമാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. 10 മിനിറ്റോളം വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയതിന് മുന്നില്‍ കുടുങ്ങികിടന്നു.
തുടര്‍ന്ന് ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്്ഐ നുക്യൂദീന് എന്നിവരെ എസ്പി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.