ന്യൂഡല്‍ഹി: യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ സള്ളിവനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്.
ജോണ്‍ സള്ളിവനെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധത്തില്‍ ആഴത്തിലുളള ചര്‍ച്ച നടത്തിയെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യ-പസഫിക് മേഖലയിലെ നിയമങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാളിത്തമുള്ള ഇന്ത്യയും ഭൂട്ടാനുമായുളള ബന്ധം ദൃഢമാക്കാനായി ആഗസ്റ്റ് 11 മുതല്‍ 17 വരെ രണ്ടാം ഘട്ടസന്ദര്ശനത്തിലാണ് സള്ളിവന്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
ഇരുരാജ്യങ്ങളിലെ നിയന്ത്രണരേഖകളില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.