മുംബൈ: വ്യാജ വെബ്സൈറ്റ് വഴി ഇന്‍ഷുറന്‍സ് പോളിസി എടുക്കരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. www. irdaionline. org, www. irdai. gov. in എന്നീ വെബ്സൈറ്റുകളാണ് ഐ ആര് ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍. ഇന്‍ഷുറന്‍സ് ഉല്പന്നങ്ങള് ഒന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി വിതരണം ചെയ്യുന്നില്ലെന്നും ഐ ആര് ഡി എ ഐയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
വ്യാജ വെബ്സൈറ്റുകള്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.
www. irdiaonline. org എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ചുള്ള തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐ എന്ന ഇംഗ്ലീഷ് അക്ഷരം ഈ വ്യാജ വൈബ്സൈറ്റില്‍ അധികമായി ചേര്‍ത്തിട്ടുണ്ട്.