ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്നും പണപ്പിരിവ് നടത്തിയ ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സി പി എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കറുപ്പന്കുളങ്ങര കണ്ണിക്കാട്ട് ക്യാമ്പിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തിയത്. ക്യാമ്പിലേക്കുള്ള കറണ്ട് ചാര്‍ജിന്റെയും ഭക്ഷ്യധാന്യങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നതിന്റെയും ചിലവ് എന്ന പേരിലായിരുന്നു പണപ്പിരിവ് നടത്തിയത്.
ഓമനക്കുട്ടന് വീഴ്ച്ച പറ്റിയെന്ന് കണ്ടാണ് നടപടി. റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായാല്‍ അവരുടെ വീഴ്ച്ച പരിഹരിക്കാന്‍ ഇടപെടാമെന്നും എന്നാല്‍ അവര്‍ ചെയ്യേണ്ട കാര്യം ചെയ്യുകയല്ല വേണ്ടതെന്നും സി പി എം വ്യക്തമാക്കി.
അതേസമയം ഓമനക്കുട്ടനെതിരെ ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയതായി തഹസില്‍ദാര്‍ വ്യക്തമാക്കി. പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. പിരിച്ചെടുത്ത പണം ഓമനക്കുട്ടനെകൊണ്ട് അധികൃതർ തിരിച്ച് നൽകിച്ചിട്ടുണ്ട്.