ഇരയെ കിട്ടാതെ സ്വന്തം ശരീരത്തിന്റെ പകുതിയോളം വിഴുങ്ങിയ പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . രാജവെമ്പാല ഇനത്തിൽപ്പെട്ട പാമ്പിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് . പെൻസിൽ വാനിയയിലെ ഒരു പാമ്പ് വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ .
പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് വഴി അവിടുത്തെ ഉദ്യോഗസ്ഥനായ ജേസീയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് .
പാമ്പിന്റെ വായിൽ നിന്ന് ശരീരം പുറത്തെടുക്കാൻ ഏറെ പണിപ്പെട്ടതായും ദൃശ്യങ്ങളിൽ വ്യക്തമാണ് . പല്ലുകളേറ്റ് പാമ്പിന്റെ ശരീരത്തിൽ ഏറെ മുറിവുകളുമുണ്ടായിട്ടുണ്ട് .
https://www.facebook.com/forgottenfriend/videos/2047733215534817/