അബുദാബി പൊലീസിന്റെ സെൻട്രൽ ഓപ്പറേഷൻ സെക്ടറിലെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് പൊതു ജനങ്ങളില്‍ നിന്നും ഈദ് അവധി ദിനങ്ങളില്‍ 32,435 ഫോൺ കോളുകൾ ലഭിച്ചു. ഗതാഗതത്തിരക്ക്, ആരോഗ്യ സംബന്ധമായ അത്യാഹിതങ്ങൾ, ചെറിയ വാഹന അപകടങ്ങള്‍ തുടങ്ങിയവ അറിയിക്കുന്നതായി ബന്ധപെട്ടായിരുന്നു ഭൂരിഭാഗം ഫോൺ വിളികളും.റിപ്പോർട്ടുകളും കോളുകളും സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി അപകടസ്ഥലത്ത് എത്രയും വേഗം എത്തിച്ചേരുവാനും ടീമുകൾ തയ്യാറാണെന്നു ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ നാസർ അൽ മസ്കരി പറഞ്ഞു.
പോലീസ് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും പൊതുജന അവബോധ പ്രവർത്തനങ്ങൾ തീവ്രമാക്കുന്നതിനും അബുദാബി പോലീസ് നടപ്പാക്കുന്ന ബോധവൽക്കരണ സംരംഭങ്ങളുമായി സഹകരിക്കണമെന്നും, അടിയന്തിര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാൻ മടിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ്റ് എല്ലാ സമയത്തും കോളുകള്‍ സ്വീകരിക്കാന്‍ സജ്ജമാണ്, മാത്രമല്ല ഫോണ്‍ വിളികളുടെ വന്‍ തോതിലുള്ള അളവ് കൈകാര്യം ചെയ്യാന്‍ ഏറ്റവും നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.