ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷം ഒമാനിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഇന്ത്യൻ എംബസിയുടെ ആഭിമുഘ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ഇന്ത്യൻ സ്ഥാനപതി മുനു മനാവഹർ പതാകയുയർത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ദേശഭക്തി ഗാനങ്ങൾ അടക്കമുള്ള കലാപരിപാടികളും അരങ്ങേറി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം തൊഴിലാളികളും ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു