മസ്ക്കറ്റ്: പ്രവാസികൾ നിരവധിയായ പ്രശ്നങ്ങളെ നേരിടുന്ന ഈയൊരു അവസരത്തിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവാസികളായ മലയാളികൾ ഒരു കുടക്കീഴിൽ ഒരുമിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിക്കൊണ്ട് പ്രവാസി ഐക്യസമ്മേളനം “പ്രവാസസംഗമം 2019” എന്ന പേരിൽ നടത്തപ്പെടുന്നു. പ്രവാസികൾക്കായി പ്രവാസികൾ രൂപം കൊടുത്ത സ്വതന്ത്ര പ്രവാസി സംഘടനയായ “ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ” അതിന്റെ ഒമാൻ ചാപ്റ്ററിന്റെ രണ്ടാം വാർഷികം ആണ് “പ്രവാസസംഗമം 2019” എന്ന പേരിൽ വിപുലമായ രീതിയിൽ 2019 ഓഗസ്റ്റ് 16 ന് മസ്ക്കറ്റ് റൂവിയിലെ അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നത്. സംഘടനയുടെ പ്രചരണാർത്ഥം നടക്കുന്ന ആദ്യത്തെ പൊതുപരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.