ദുബായ്: ദുബായ് മാളില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ദിനോസറിന്റെ അസ്ഥികൂടം ലേലത്തിന്. 14.6 മില്യണ്‍ ദിര്‍ഹം(28 കോടി) ആണ് ലേലത്തുക. 115 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടത്തെ അഞ്ചു വര്‍ഷം മുമ്പാണ് ദുബായ് മാളില്‍ സ്ഥാപിച്ചത്. ഓണ്‍ലൈന്‍ വഴി നടക്കുന്ന ലേലം ഓഗസ്റ്റ് 25 വരെ നീളും.
ഏവരേയും ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു ദിനോസറിന്റെ അസ്ഥികൂടം. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും, കുട്ടികളും അടക്കം നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. ദുബായ് ആസ്ഥാനമായ എമിറേറ്റസ് ഓക് ഷന്റെ ദിനോസോര്‍ ലേലം ഗള്‍ഫില്‍ തന്നെ ആദ്യമാണ്.
2008-ല്‍ അമേരിക്കയിലെ വ്യോമോങ്ങിലെ ദന ക്വോറയില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഹൂസ്റ്റണ്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ദിനോസറിന്റെ അസ്ഥികൂടത്തെ അബുദാബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട്ട് ഗാലറി സ്ഥാപകന്‍ സിദ്ദിഖിയാണ് 2014-ല്‍ വാങ്ങിയത്. പിന്നീട് ഇത് ദുബായ് മാളില്‍ പ്രദര്‍ശനത്തിനായി സ്ഥാപിക്കുകയായിരുന്നു
ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഇതിന് 25 വയസാണ് കണക്കാക്കുന്നത്. അഞ്ച് ആനകളുടെ ഭാരമുള്ള അസ്ഥികൂടത്തിന് 24.4 മീററര്‍ നീളവും, ഏഴ് മീറ്റര്‍ ഉയരവുമുണ്ട്. ഡിപ്ലോഡോക്സ് ലെംഗസ് വിഭാഗത്തില്‍പ്പെട്ട ഇവ ഏറ്റവും നീളമുള്ള കഴുത്തുള്ള ദിനോസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്.