ലക്നൗ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ചികിത്സാ സഹായം ഉറപ്പ് നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നാല്‍പ്പത്തിയഞ്ച് വയസുകാരനായ ധര്‍മ്മേന്ദ്ര പ്രതാപാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി. 8 അടിയാണ് ഇയാളുടെ ഉയരം. ലിംക ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.
അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ധര്‍മ്മേന്ദ്ര പ്രതാപ്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും അതിന് ലക്ഷങ്ങള്‍ ചെലവാകുമെന്നും ചികിത്സാ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ അദ്ദേഹം എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡോക്യുമെന്ററിക്കായി തന്നെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ആരും തനിക്ക് ഇതുവരെ ചികിത്സാ സഹായം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.