ശബരിമല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി.
ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു .
ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്.
ബീഹാര്‍ സ്വദേശി നല്കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു . ഈ മാസം അവസാനമാണ് ഇതിന്റെ റിപ്പോർട്ട് വരുക .