തിരുനാവായ ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ മരണത്തിന് കീഴടങ്ങിയ അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് നടൻ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് ഏറ്റെടുത്തു.
മോഹൻലാലിന്റെ നിർദേശപ്രകാരം വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റ് ജീവനക്കാരും ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് അബ്ദുൽ റസാഖിന്റെ വീട്ടിലെത്തിയത് . പ്ലസ് വണിലും ,ഒൻപതാം സ്റ്റാൻഡേർഡിലും പഠിക്കുന്ന കുട്ടികളുടെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുത്തതായി അറിയിച്ചതിനൊപ്പം അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി .
ഇതിനു ശേഷം മോഹൻലാൽ റസാഖിന്റെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു . സൗത്ത് പല്ലാറിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ് മരണപ്പെട്ടത് .