തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം, പാലാ എന്നി നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം.
ലോക് സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരുടെ 4 മണ്ഡലങ്ങളിലും പി ബി അബ്ദുള്‍ റസാഖിന്റെയും കെ.എം മാണിയുടെയും മരണത്തെ തുടര്‍ന്ന് 2 മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎല്‍എ ഹൈബി ഈഡന് എറണാകുളത്തും, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന് വടകരയിലും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങിലിലുമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തിലും കെ. എം മാണിയുടെ മരണത്തെത്തുടര്‍ന്ന് പാലായിലും ഉപതിരഞ്ഞെടുപ്പ് നടക്കും.