അമരാവതി ; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു ഉടൻ ഔദ്യോഗിക വസതി ഒഴിയണമെന്ന് നോട്ടീസ് . അമരാവതിയില്‍ കൃഷ്ണാ നദീ തീരത്തുള്ള വസതിയില്‍ നിന്നും ഒഴിയാനാണ് നിര്‍ദ്ദേശം
കനത്ത മഴ തുടരുന്നതിനാൽ കൃഷ്ണ നദിയിൽ വെള്ളം പൊങ്ങാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞ് പോകണമെന്നും മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പറഞ്ഞിരുന്നു . മാത്രമല്ല ഡാമുകൾ തുറക്കുന്നതിനാൽ നദീ പരിസരത്തുള്ള നായിഡുവിന്റെ വസതിയിലും വെള്ളം കയറാനുള്ള സാദ്ധ്യതയുണ്ട് .
എന്നാൽ ഇത് കണക്കിലെടുക്കാതെ ചന്ദ്രബാബു നായിഡു ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയായിരുന്നു . തുടർന്നാണ് വസതി ഒഴിയാൻ നോട്ടീസ് നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി .
ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിർമാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.