ഭൂട്ടാന്: രണ്ട് ദിവസത്തെ ഭൂട്ടാന് സന്ദര്‍ശനത്തില്‍ ആദ്യദിനത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. 5012 കോടി രൂപയുടെ മംഗ്ഡെച്ചു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം, ഭൂട്ടാനിലേക്കുള്ള ശുദ്ധ ഇന്ധന വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പിടല്‍, രൂപ കാര്‍ഡ് ആരംഭിക്കാനുള്ള പദ്ധതി, ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കല്‍ എന്നി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ജലവൈദ്യുത മേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതേസമയം ജലവൈദ്യുതി ഉത്പാദന കരാറിനു പുറമേ മറ്റു മേഖലകളിലേക്കും ഇരു രാജ്യങ്ങളുടെ സഹകരണം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരു നേതാക്കളും നേരത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പണമിടപ്പാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ് സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഭൂട്ടാനില്‍ രൂപ കാര്‍ഡ് ആരംഭിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
വികസനത്തെ അളവുകോല്‍ സ്ഥിതിവിവരകണക്കുകളല്ല മറിച്ചു സന്തോഷമാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഭൂട്ടാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.