വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഒരു ഡിവിഷന് കമ്മിറ്റി അംഗവും രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിശാഖപട്ടണം എസ് പിയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
കഴിഞ്ഞമാസം വിശാഖപട്ടണത്ത് ഒരു കമ്മ്യൂണിസ്റ്റ് ഭീകരന് കീഴടങ്ങിയിരുന്നു. സംഘടനയുടെ സ്ക്വാഡ് മെമ്പറാണ് പോലീസില്‍ കീഴടങ്ങിയത്. ഇതിനു പിന്നാലെ നാല് ഭീകരരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.