കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ പോലീസ് സുരക്ഷ പരിശോധന നടത്തി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നഗരത്തില്‍ പരിശോധന നടത്തിയത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍ വേ സ്റ്റേഷന്, ബീച്ച് എന്നിവിടങ്ങളിലാണ് ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളില്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ പരിശോധന നടത്തിയതെന്ന് സിറ്റി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന ബാംഗ്ലൂര്‍ നഗരത്തിലും പോലീസ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിധാന്‍ സൗധ, വികാസ് സൗധ, ബാംഗ്ലൂര്‍ മെട്രോ സ്റ്റേഷന്, ഹൈക്കോടതി, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
സുരക്ഷയുടെ ഭാഗമായി നഗരത്തിലെ സിസി ക്യാമറകളും പോലീസ് പരിശോധിച്ചു. ചെക്പോസ്റ്റുകളിലും നഗരത്തിലും പോലീസ് വിന്യസിച്ചിട്ടുണ്ട്.