അബുദാബി മലയാളീ സമാജം ഭാരതത്തിന്റെ 73മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും യു.എ.ഇ സഹിഷ്ണുതാ വാര്ഷാചരണത്തിന്റെയും ഭാഗമായി യു.എ.ഇയില്‍ 40 വര്‍ഷം പിന്നിട്ട 78 വ്യക്തികളെ ആദരിച്ചു. വിവിധമേഖലകളിൽ 40 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരെയാണ് ആദരിച്ചത്. സമാജം ബാലവേദി അവതരിപ്പിച്ച വാര്ണ്ണാഭമായ കലാപരിപാടികളോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് സമാജത്തിന്റെ ചരിത്രം പറയുന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം നടന്നു.സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്ഘാടനം ഇന്ത്യന്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍ നിര്‍വ്വഹിച്ചു.സായിദ് ഹൗസ് ഫോര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സപ്പോര്‍ട്ട് സര്‍വീസ് സെക്ഷന്‍ തലവൻ ഇബ്രാഹിം ഹുസ്സൈന്‍ അല്‍ മസ്റൂഖി മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ മേഖലയിലെ സാമൂഹ്യ പ്രവർത്തക ഉമ പ്രേമൻ കമ്മ്യൂണിറ്റി പോലീസിങ് ഓഫീസര്‍ ഫഹദ് സാലാഹ് തമീമി, സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കള്‍ച്ചറല്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍ അബ്ദുള്ള അല്‍ സാദി,ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി സമാജം ജനറൽ സെക്രട്ടറി ജയരാജന് തുടങ്ങിയവർ സംസാരിച്ചു.